ഇന്ത്യൻ നദികൾ.
Longest river (India) | Ganges |
Longest river (World) | Nile |
The longest tributary river of India | Yamuna |
The longest river of the south India | Godavari |
ഹിമാലയൻ നദികൾ.
ഹിമാലയൻ നദികളുടെ ഉത്ഭവം: ഉത്തര പർവ്വതമേഖല.
ഹിമാലയൻ നദികളുടെ പ്രധാന സ്രോതസ്സ്: മൺസൂൺ മഴ.
1. ഗംഗ.
☀ഉത്ഭവം:ഗംഗോത്രിയിലെ ഗായ്മുഖിൽ നിന്ന്.
☀പതനം: ബംഗാൾ ഉൾക്കടൽ.
☀നീളം 2510 കി.മീ.
☀ഏറ്റവും കൂടുതൽ പോഷകനദികളുള്ള ഹിമാലയൻ നദി.
☀4 ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ ഗംഗ ഒഴുകുന്നു (UP,ബിഹാർ,ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ). കൂടുതൽ ഒഴുകുന്നത് യു.പി യിൽ.
☀ഗംഗാ ആക്ഷൻ പ്ലാൻ വന്നത് 1985 ൽ.
☀2008ൽ ഗംഗയെ ദേശീയ നദിയായി പ്രഖ്യാപിച്ചു.
☀ഗംഗ ബംഗ്ലാദേശിൽ- After entering Bangladesh, the main branch of the Ganges is known as the Padma. [The Padma is joined by the JamunaRiver, the largest distributary of the Brahmaputra.]
ഗംഗയുടെ പോഷകനദികൾ;
1.യമുന:
▶ഏറ്റവും വലിയ പോഷകനദി.1376 കി മി. നീളം.
▶യമുനയുടെ പോഷകനദികൾ: ചംബൽ, ബത്വ, കെൻ,ടോൺസ്.
▶ചംബലിന്റെ ഉത്ഭവം:മധ്യപ്രദേശിലെ ഇൻഡോർ.
▶ഹിമാലയത്തിൽ നിന്നുത്ഭവിക്കാത്ത ഏക പോഷകനദി.
▶ചംബലിന്റെ പോഷകനദി :ക്ഷിപ്ര.
▶കെൻ,ടോൺസ് എന്നിവയുടെ ഉത്ഭവം: മധ്യപ്രദേശിലെ കെയ്മൂർ.
▶രാമായണത്തിലെ 'തമസ': ടോൺസ്.
▶ബത്വയുടെത്: വിന്ധ്യാനിരകൾ.
2. കോസി:
▶ഇന്ത്യയുടെ ദു:ഖം.
▶ഋഗ്വേദത്തിലെ 'കൗശിക'
3.സോൺ:
▶ഝാർഖണ്ഡിലെ ഛോട്ടാനാഗ്പൂർ പീഠഭൂമിയിൽ നിന്ന് ഉത്ഭവിക്കുന്നു.
4. ഗോമതി.
5. രാംഗംഗ:
▶കോർബറ്റ് പാർക്കിലൂടെ ഒഴുകുന്ന നദി.
6. ഗന്ധകി:
▶നേപ്പാളിൽ 'നാരായണി'എന്നറിയപ്പെടുന്നു.
7. ഗാഘ്ര:
▶നേപ്പാളിലെ 'കർണാലി'. ▶രാമായണത്തിലെ 'സരയു'.
2. സിന്ധു.
☀പടിഞ്ഞാറൻ നദികളിൽ എറ്റവും വലുത്.
ഉത്ഭവം:
☀മാനസസരോവർ.പതനം:അറബിക്കടൽ.
☀ഏറ്റവും നീളം കൂടിയ ഹിമാലയൻ നദി.,2880 കിമി നീളം.ഇന്ത്യയിൽ 709 കി മീ ഒഴുകുന്നു.
☀ഇന്ത്യയിൽ ഗിരികന്ദരങ്ങൾ സൃഷ്ടിക്കുന്ന ഏകനദി.
☀ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ പരാമർശിക്കുന്ന നദി.
☀മോഹൻ ജോദാരോ സിന്ധൂനദീതീരത്താണ്.
☀'ലഡാക്കിലൂടെ ഒഴുകുന്ന നദി'
സിന്ധുവിന്റെ 5 പോഷകനദികൾ;
A. ഝലം (വിതാസ്ത):
▶ഏറ്റവും പടിഞ്ഞാറുള്ള പോഷകനദി.
▶ഉത്ഭവം: കശ്മീരിലെ വെരിനാഗ് അരുവി.
▶കശ്മീരിലെ വൂളാർ തടാകത്തിൽ ഒഴുകിയെത്തുന്ന നദിയാണ് ഝലം.
B.ചിനാബ് (അക്സിനി): ▶ഹിമാലയനിരകളിൽ നിന്ന് ഉത്ഭവിക്കുന്നു.
▶കശ്മീരിലെ ബഗ്ലിഹർ,ദുൽഹസ്തി,സലാൽ പ്രൊജക്ടുകൾ ചിനാബിലാണ്.
C.രവി (പരുഷ്ണി): 'ലാഹോറിലെ നദി'
▶ഉത്ഭവം: ഹിമാചലിലെ കുളു.
▶രഞ്ജിത് സാഗർ,തെയ്ൻ ഡാമുകൾ രവീനദിയിലാണ്.
D.സത്ലജ് (ശതബ്ദിരി):
▶സിന്ധുവിന്റെ ഏറ്റവും നീളം കൂടിയ പോഷകനദി.
▶ഏറ്റവും തെക്കേ അറ്റത്തുള്ള പോഷകനദി.
▶ഇന്ദിരാഗാന്ധികനാൽ, ഭക്രാനംഗൽ ഡാം എന്നിവ സത്ലജിൽ.
E.ബിയാസ് (വിപാസ):
▶പൂർണമായും ഇന്ത്യയിലൊഴുകുന്ന സിന്ധുവിന്റെ പോഷകനദി.
▶പാകിസ്താനിലേക്ക് കടക്കാത്ത ഏകപോഷകനദി.
▶ഉത്‌ഭവം: ഹിമാചൽ പ്രദേശിലെ റോഹ്താങ് ചുരത്തിൽ നിന്ന്.
▶പോംങ് ഡാം ബിയാസിലാണ്.
3.ബ്രഹ്മപുത്ര.
☀ലൗഹിത്യ എന്നറിയപ്പെട്ടിരുന്നു.
☀നീളം: 2900 കിമീ.
☀ഇന്ത്യയിൽ 725 കിമീ മാത്രം ഒഴുകുന്നു.
☀ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ ഒഴുകുന്ന നദി.
☀ഉത്ഭവം: ടിബറ്റിലെ ചെമയുങ്മാങ്.
☀പതനം:ബംഗാൾ ഉൾക്കടൽ.
☀ഹിമാലയൻ നദികളിൽ ഏറ്റവും കൂടുതൽ ജലവാഹകശേഷിയുള്ള നദി.
☀ടിബറ്റിൽ സാങ്പോ എന്നറിയപ്പെടുന്നു.
☀അരുണാചലിൽ: ഡിഹാങ്.
☀ബംഗ്ലാദേശിൽ: ജമുന.
☀ബംഗ്ലാദേശിൽ ഗംഗയും, ബ്രഹ്മപുത്രയും ചേർന്ന് ഒഴുകുന്നത്: മേഘ്ന.
☀അസമിന്റെ ദു:ഖം.
☀മജൂലിദ്വീപ് ബ്രഹ്മപുത്രാ നദിയിൽ.
☀ബ്രഹ്മപുത്ര ഇന്ത്യയിൽ അരുണാചലിലൂടെ സിയാങ് എന്ന പേരിൽ പ്രവേശിക്കുന്നു.
☀3 രാജ്യങ്ങളിലൂടെ ഒഴുകുന്നു: ഇന്ത്യ, ചൈന, ബംഗ്ലാദേശ്.
☀പോഷകനദികൾ:തീസ്ത, മാനസ്, ലോഹിത്, സുബൻസിരി, ദിബാംഗ്.
ഉപദ്വീപീയ നദികൾ.
☀6 ഉപദ്വീപീയ നദികളുണ്ട്.
☀4 നദികൾ കിഴക്കോട്ടും, 2 നദികൾ പടിഞ്ഞാറോട്ടും ഒഴുകുന്നു.
കിഴക്കോട്ട് ഒഴുകുന്നവ;
1. ഗോദാവരി:
☀ഏറ്റവും നീളം കൂടിയ ഉപദ്വീപീയ നദി.
നീളം: 1450 കിമീ.
☀ഇന്ത്യയിലെ ഏറ്റവും നീളമുള്ള രണ്ടാമത്തെ നദി.
☀'വൃദ്ധ ഗംഗ'
☀ഉത്ഭവം: നാസിക് കുന്ന്.(മഹാരാഷ്ട്ര)
☀പതനം: ബംഗാൾ ഉൾക്കടൽ.
☀പോഷകനദികൾ: ഇന്ദ്രാവതി,ശബരി,മാന്നാർ.
2. കാവേരി:
☀'ദക്ഷിണ ഗംഗ'
☀ഉത്ഭവം: കൂർഗ്മല (കർണാടക)
☀പതനം: ബംഗാൾ ഉൾക്കടൽ.
☀നീളം: 765 കിമി.
☀പോഷകനദികൾ: കബനി,ഭവാനി,പാമ്പാർ, ഹേമവതി, അമരാവതി.
3. കൃഷ്ണ:
☀'അർദ്ധ ഗംഗ, തെലുങ്ക് ഗംഗ'
☀ഉത്ഭവം: മഹാബാലേശ്വർ (മഹാരാഷ്ട്ര)
☀പതനം: ബംഗാൾ ഉൾക്കടൽ.
☀നീളം: 1400 കിമി.
☀പോഷകനദികൾ: ഭീമ, തുംഗഭദ്ര, കൊയ്ന, മാലപ്രഭ, ഗൗഡപ്രഭ, മുസ്സി.
☀അൽമാട്ടി ഡാം കൃഷ്ണാ നദിയിൽ.
4. മഹാനദി:
☀ഹിമാലയത്തിൽ നിന്ന് ഉത്ഭവിക്കാത്ത ഒരേയൊരു നദി.
☀ഉത്ഭവം: ഛത്തീസഘട്ടിലെ, റായ്പുർ.
☀പതനം: ബഗാൾ ഉൾക്കടൽ.
☀പോഷകനദികൾ: ഷിയോനാഥ്, ഈബ്, ഓങ്, തൈൽ.
പടിഞ്ഞാറോട്ട് ഒഴുകുന്നവ:
1. നർമ്മദ:
☀ജത ശങ്കരി, രേവ എന്നീ പേരുകളിൽ അറിയപ്പെടുന്നു.
☀വിന്ധ്യാ സത്പുരനിരകൾക്കിടയിലൂടെ ഒഴുകുന്ന നദി.
☀ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന നദി.
☀ഉത്ഭവം: മെയ്കലാനിര (മധ്യപ്രദേശ്).
☀പതനം: അറബിക്കടൽ.
☀നീളം: 1289 കി മി.
☀പോഷകനദികൾ: ബൽജർ, ബുഡ്നർ, താവ.
2.താപ്തി:
☀ഉത്ഭവം:സത്പുരനിരകൾ (മധ്യപ്രദേശ്)
☀പതനം: അറബിക്കടൽ.
☀ഗുജറാത്തിലെ ഉക്കായ്, കാക്രപ്പാറ ജലപദ്ധതികൾ താപ്തി നദിയിലാണ്.
Comments
Post a Comment