Skip to main content

MALAYALAM GRAMMAR

MALAYALAM GRAMMAR



 കാലം ( Tense)

ഭൂതകാലം

നടന്നു കഴിഞ്ഞ ക്രിയ

ഉദാ: കണ്ടു

വർത്തമാനകാലം -

ഇപ്പോൾ നടക്കുന്ന ക്രിയ

ഉദാ: കാണുന്നു

ഭാവികാലം -

നടക്കാനിരിക്കുന്ന ക്രിയ

ഉദാ:കാണും

---------------------------------------------

വചനം

ഏക വചനം, ബഹു വചനം

ഏകവചനത്തിന് പ്രത്യയ മൊന്നുമില്ല

ബഹു വചന രൂപങ്ങൾ

1. സംലിംഗ ബഹുവചനം - വെവ്വേറെ ബഹുത്വം - പ്രത്യായം - മാർ

ഉദാ: രാമന്മാർ

അ ലിംഗ ബഹുവചനം - സ്ത്രീകളും പുരുഷൻമാരും കൂടി ചേർന്ന ബഹുത്വം

പ്രത്യയം - അർ

ഉദാ: മിടുക്കർ

നപുംസക ബഹുവചനം - നപും സത വസ്തുക്കളുടെ ബഹുത്വം

പ്രത്യയം -  കൾ

ഉദാ: മലകൾ

പൂജക ബഹുവചനം - ബഹുമാന്നത്തെ കാണിക്കുന്നത്

പ്രത്യയം - അർ, കൾ

ഉദാ. ബ്രാഹ്മണർ, നിങ്ങൾ

-----------------------------------------------

ലിംഗം

സ്ത്രീലിംഗം - സ്ത്രീ ജാതിയെ കുറിക്കുന്നത്

ഉദാ: വിദ്യാർത്ഥിനി

പുല്ലിംഗം - പുരുഷ ജാതിയെ കുറിക്കുന്നത്

ഉദാ: വിദ്യാർത്ഥി

നപുംസക ലിംഗം - ഇവ രണ്ടിലും പെടാത്തവ

ഉദാ: വിദ്യ

-----------------------------------------------

പ്രയോഗം

കർതൃ കർമ്മാദികാരയങ്ങളിൽ പ്രാധാന്യം കൊടുക്കുന്നത്

കർത്തരി പ്രയോഗം - കർത്താവിന് പ്രാധാന്യം നൽകി വാക്യം പ്രയോഗിക്കുന്നു .

ഉദാ: ഗോപാലൻ പശുവിനെ മേയ്ക്കുന്നു.

കർമ്മണി പ്രയോഗം - കർമ്മത്തിനു പ്രാധാന്യം

ഉദാ: പശു ഗോപാലനാൽ മേയ്ക്കപ്പെടുന്നു

ഭാവേ പ്രയോഗം - ഒരു കാരകത്തിനും പ്രാധാന്യം  ക്രിയാ ഭാവത്തിനു മാത്രം പ്രാധാന്യം നൽകുന്നു.

ഉദാ: രാമനു റേഡിയൊ കേൾക്കണം

-------------------------------------------------

വാക്യം

വിധി - നിഷേധ വാക്യങ്ങൾ

വിധി - വിധിയുടെ രൂപത്തിലുള്ള വിധി വാക്യം

ഉദാ: അവർ ജോലി ചെയ്യുന്നു

നിഷേധം - നിഷേധാർത്ഥത്തിൽ വരുന്ന വാക്യം

ഉദാ: അവർ ജോലി ചെയ്യുന്നില്ല

ചൂർണ്ണിക - ഒരു കർത്താവും പൂർണ്ണ ക്രിയയുമുള്ള വാക്യം

ഉദാ: കാളിദാസൻ ശാകുന്തളം രചിച്ചു.

സങ്കീർണ്ണകം - ഒരംഗി വാക്യവും ഒന്നോ അധിലധികമൊ അംഗവാക്യങ്ങൾ ഉണ്ടെങ്കിൽ

ഉദാ: മഴ പെയ്തിട്ടും ഉഷ്ണം ശമിച്ചില്ല

അംഗ വാക്യം - മഴ പെയ്തിട്ടും

അംഗിവാക്യം - ഉഷ്ണം ശമിച്ചില്ല

മഹാവാക്യം - ഒന്നിലധികം അംഗി വാക്യങ്ങൾ ഉള്ളതിനെ മഹാവാക്യം എന്നു പറയുന്നു.

ഉദാ: അയാൾ ഇന്നലെ ഇവിടെ വരികയും ഞാൻ അയാളുടെ വീട്ടിലേക്ക് ചെല്ലുകയും ചെയ്തു

അപോദ്ധാരം - ഒരു വാക്യത്തിന്റെ ഘടനയെ അഴിച്ചു കാണിക്കുന്നത്

ഉദാ: ദുഷ്ടനായ രാവണൻ ഗുണവതിയായ സൂത്രത്തിൽ മോഷ്ടിച്ചു കൊണ്ടു പോയി

#രാവണൻ - കർത്താവ്

ദുഷ്ടനായ - കർത്തൃ വിശേഷണം

സീതയെ - കർമ്മം

ഗുണവതിയായ - കർമ്മ വിശേഷണം

കൊണ്ടുപോയി - ക്രിയ

മോഷ്ടിച്ചു - ക്രിയാ വിശേഷണം

സൂത്രത്തിൽ - വിശേഷണവിശേഷണം

--------------------------------------------------

തത് സമം - തത്ഭവം

തത്സമം - അന്യഭാഷ പദങ്ങളെ മറ്റൊരു ഭാഷയിൽ അതുപോലെ തന്നെ പ്രയോഗിക്കുന്നു

ഉദാ: ബഞ്ച്, പെൻസിൽ

തത്ഭവം - അന്യ ഭാഷ പദങ്ങളെ രൂപ വ്യത്യാസത്തോടെ മറ്റൊരു ഭാഷയിൽ സ്വീകരിക്കുന്നു.

ഉദാ: ശൃംഖല - ചങ്ങല , Latern - റാന്തൽ

------------------------------------------------

നാമം

ദ്രവ്യത്തിന്റെയൊ, സ്ഥലത്തിന്റെയൊ, വ്യക്തിയുടെയൊ തുടങ്ങി എന്തിന്റെയെങ്കിലും പേരായ ശബ്ദത്തെ നാമം എന്നു പറയുന്നു.

ഉദാ: രാജൻ, വിമാനം, വായു, തിരുവനന്തപുരം

നാമം മൂന്നു തരം

ദ്രവ്യനാമം - പാർത്ഥങ്ങൾ, വസ്തുക്കൾ എന്നിവയെ കുറിക്കുന്നു

ഉദാ: പേൻസിൽ

ക്രിയാനാമം - ഒരു പ്രവൃത്തിയെ കുറിക്കുന്നു

ഉദാ: ഓട്ടം

ഗുണ നാമം - ഗുണത്തെ കുറിക്കുന്നു

ഉദാ: ചൂട്, മിടുക്ക്

ദ്രവ്യനാമത്തെ നാലായി തിരിക്കുന്നു.

സംജ്ഞാന നാമം - വ്യക്തി/സ്ഥലത്തിന്റെ പേരിനെ കുറിക്കുന്നു.

ഉദാ: മാധവൻ , കേരളം

സാമാന്യ നാമം - ഒരു ജാതിയെയൊ വർഗത്തെയൊ കുറിക്കുന്നു

ഉദാ: മനുഷ്യൻ, നദി

സർവ്വ നാമം - ഒരു നാമത്തിന് പകരം നിൽക്കുന്ന പദങ്ങൾ

ഉദാ: ഞാൻ അവൻ, നീ, അത്

മേയ നാമം - ജാതി വ്യക്തി ഭേദം ഇല്ലാത്തത്

ഉദാ: മഴ, അകാശം

___________

വിഭക്തി

ഒരു നാമത്തിന് വാക്യത്തിലെ മറ്റു പദാർത്ഥങ്ങളോടുള്ള ബന്ധം കാണിക്കുന്ന പ്രത്യയത്തെയും പ്രത്യയം ചേർന്ന രൂപത്തെയും വിഭക്തി എന്നു പറയുന്നു'

#വിഭക്തി - പ്രത്യയം - ഉദാഹരണം

1. നിർദ്ദേശിക  - വിദ്യാർത്ഥി

2. പ്രതിഗ്രഹിക - എ - വിദ്യാർത്ഥിയെ

3. സംയോജിക - ഓട് - വിദ്യാർത്ഥിയോട്

4. ഉദ്ദേശിക - ക്ക്, ന് - വിദ്യാർത്ഥിക്ക്

5. പ്രയോജിക - അൽ - വിദ്യാർത്ഥിയാൽ

6. സംബന്ധിക - ഉടെ, ന്റെ - വിദ്യാർത്ഥിയുടെ

7. ആധാരിക - ഇൽ, കൽ - വിദ്യാർത്ഥിയിൽ

____________

വാചകവും ദ്യോതകവും

വാചകം - കേൾക്കുമ്പോൾ തന്നെ അത്ഥ ബോധം ജനിപ്പിക്കുന്ന ശബ്ദം

ഉദാ: എരിവ്, വെളുപ്പ്,

ദ്യോതകം - വാചകങ്ങളോട് ചേരുമ്പോൾ അർത്ഥണോധം ജനിപ്പിക്കുന്ന ശബ്ദം

ഉദാ: വരെ, വേണ്ടി, കാൾ

ദ്യോതകത്തെ അവയുടെ ഉത്ഭവം അടിസ്ഥാനമാക്കി 2 അയി തിരിച്ചിരിക്കുന്നു.

നിപാതം ,അവ്യയം

നിപാതം - ഭാഷയുടെ ആരംഭം തൊട്ടു തന്നെ ദ്യോതകമായി നിലകൊള്ളുന്ന ശബ്ദം

ഉദാ: ഞാനും നീയും - സമുച്ചയ നിപാതം

ഞാനൊ നീയൊ - വികല്പ നിപാതം

നീയെ കാരണക്കാരൻ - അവധാരണ നിപാതം

അവ്യയം - വാചകങ്ങളിൽ നിന്ന് പരിണാമം സംഭവിച്ചുണ്ടായ ദ്യോതകം

ഉദാ: എന്ന്, എന്നാൽ, എങ്കിൽ

ദ്യോതകത്തെ അവയുടെ പ്രയോഗത്തെ അടിസ്ഥാനമാക്കി 4 അയി തിരിച്ചിരിക്കുന്നു

ഗതി, ഘടകം, വ്യാക്ഷേപകം, കേവലം

ഗതി - ഒരു നാമത്തോടൊ സർവ്വനാമത്തോടൊ ചേർന്നു നിന്ന് കൊണ്ട് ആ പദത്തിന് മറ്റൊരു പദത്തോടുള്ള ബന്ധത്തെ കാണിക്കുന്ന ദ്യോതക ശബ്ദം

ഉദാ: കൊണ്ട്, നിന്ന്, വേണ്ടി

ഘടകം - വാക്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ദ്യോതകം

ഉദാ: ഉം, ഓ, എങ്കിൽ

വ്യാക്ഷേപകം - വക്താവിന്റെ പെട്ടെന്നുള്ള വികാരങ്ങളെ പ്രകടമാക്കുന്നത ദ്യോതകങ്ങൾ

ഉദാ: അയ്യൊ! ,ഹാ!, കഷ്ടം!

കേവലം - ഗതി ,ഘടകം, എന്നീ മൂന്നു വിഭാഗത്തിലും പെടാത്തവ

ഉദാ: ഓ (വന്നുവൊ), ഏ(ഇവളെ), തന്നെ ( മക്കൾ തന്നെ അശയം )

__________

അനുപ്രയോഗം

കൂടെ പ്രയോഗിക്കുക എന്നർത്ഥം

അനുപ്രയോഗം 4 വിധം

1. ഭേദകാനുപ്രയോഗം - ഒരു പൂർണ്ണ ക്രിയയുടെ പിന്നാലെ നിന്നുകൊണ്ട് അതിന്റെ അർത്ഥത്തിൽ വിശേഷണങ്ങൾ ചേർക്കുന്നവ

ഉദാ: കൊന്നുകളഞ്ഞു, പറഞ്ഞുകൊള്ളുന്നു

2. കാലാനുപ്രയോഗം - ക്രിയ നടത്തുന്ന കാലത്തിൽ മാറ്റം വരുത്തുന്നവ

ഉദാ: അവൻ ഇന്നലെ എത്തിയിരിക്കും

3. പുരാണാനുപ്രയോഗം - വിലധാതുവിനെ പരിഷ്കരിച്ച് മറ്റു ധാതുക്കൾക്കൊപ്പം പ്രയോഗം നൽകുന്നത്

ഉദാ: വേൺ (ഖില ധാതു ) + ഇരിക്കുന്നു (അനുപ്രയോഗം) - വേണ്ടിയിരിക്കുന്നു.

4. നിഷേധാനുപ്രയോഗം - നിഷേധാർത്ഥത്തിൽ വരുന്നവ

ഉദാ: കുട്ടികൾ പഠിക്കുന്നില്ല

___________

പ്രകാരം

ക്രിയ നടക്കുന്ന രീതിക്കാണ് പ്രകാരം എന്നു പറയുന്നത്

പ്രകാരം 6 വിധത്തിൽ

1. നിർദ്ദേശക പ്രകാരം - ഭൂതകാലത്തിലൊ, ഭാവി കാലത്തിലൊ, വർത്തമാനകാല രൂപത്തിലൊ വരുന്ന ക്രിയാ രൂപം

ഉദാ: കൊടുത്തു, കൊടുക്കും, കൊടുക്കുന്നു

2. നിയോജക പ്രകാരം - ക്രിയയുടെ അർത്ഥം ആജ്ഞാ രൂപത്തിൽ വരുന്ന പ്രകാരം

ഉദാ:  അയാൾ ഇവിടെ വരട്ടെ

3. വിധായക പ്രകാരം - ഉപദേശം, വിധി, ശീലം എന്നീ അർത്ഥങ്ങൾ വരുന്ന പ്രകാരം

ഉദാ: നിങ്ങൾ പോകണം

4. അനുജ്ഞായക പ്രകാരം - തീരുമാനം അനുവാദം. എന്നീ അർത്ഥങ്ങൾ വരുന്ന പ്രകാരം

ഉദാ:ഇവിടെ നിൽക്കാം

5. ആശംസ പ്രകാരം - ആംശംസയുടെ  അർത്ഥത്തിൽ വരുന്ന പ്രകാരം

ഉദാ: അങ്ങ് വിജയിക്കട്ടെ

6. പ്രാർത്ഥകപ്രകാരം - പ്രാർത്ഥനയുടെ

അർത്ഥത്തിൽ വരുന്ന പ്രകാരം

ഉദാ: എന്നെ രക്ഷിക്കണമേ

___________

തദ്ധിതം

ഒരു നാമത്തിൽ നിന്നൊ വിശേഷണത്തിൽ നിന്നൊ നിഷ്പാദിപ്പിക്കുന്ന മറ്റൊരു നാമത്തിന് തദ്ധിതം എന്നു പറയുന്നു.

തദ്ധിതം 4 വിധം

1. തന്മാത്രാ തദ്ധിതം - അനേകം പ്രത്യക ധർമ്മകങ്ങളുള്ള ധർമ്മിയിൽ നിന്ന് ഒരു ധർമ്മത്തെ മാത്രം എടുത്തു പറയുന്നത്

മ,ത്തം, ത്വം, തരം, തമം, തനം - പ്രത്യയങ്ങൾ

ഉദാ: മഹത് - മഹത്വം, നല്ലത് - നന്മ

2. തദ്വത്തദ്ധിതം - അതുള്ളത് അതിലുള്ളത് അർത്ഥത്തിൽ വരുന്ന തദ്ധിതം

ഉദാ: വെളുപ്പ് - വെളുമ്പൻ

3. പൂരണതദ്ധിതം - സംഖ്യാ നാമങ്ങളോട് അം പ്രത്യയം ചേർന്നുണ്ടാകുന്ന നാമം

ഉദാ: ഒന്ന് - ഒന്നാം

4. നാമനിർമ്മായി തദ്ധിതം - പേരച്ചം, ആധാരകാഭാസാം' സംബന്ധികാ വിഭക്തി  ഇവയോടൊപ്പം അൻ, അൾ,  തു എന്നീ ലിംഗ പ്രത്യയങ്ങൾ ചേർന്നുണ്ടാകുന്ന നാമ പദങ്ങൾ

ഉദാ: ഓടിയ - ഓടിയവൻ

__________

ഭേദകം

ഒരു ശബ്ദത്തിന്റെ അർത്ഥത്തെ വിശേഷിപ്പിക്കുന്നത്

ഭേദകം 7 വിധം

1. ശുദ്ധം - നാമത്തോട് ചേർന്നുണ്ടായ ഭേദകം

ഉദാ: ചെറുപയർ, ചെമ്മാനം

2. സഖ്യം - സംഖ്യ രൂപത്തിൽ വരുന്ന ഭേദകം

ഉദാ: ആയിരം കണ്ണുകൾ

3 വിഭാവകം - സ്വഭാവം സൗന്ദര്യം തുടങ്ങിയ വിശേഷണങ്ങൾ എടുത്ത് കാണിക്കുന്നവ

ഉദാ : ധീരവനിത , കോ ഉദാ മളരൂപം

4 പാരിമാണികം - അളവ് വിശേഷണമായി വരുന്നവ

ഉദാ : ഒരു കിലോ അരി

5. സാർവ്വനാമികം - സർവ്വനാമ രൂപത്തിൽ വരുന്നത്

ഉദാ: അക്കാലം, ഇക്കഥ

6. നാമാംഗ ജം - നമത്തെ ആശ്രയിച്ചു നിൽക്കുന്നത്

ഉദാ: കറുത്ത കുതിര

7. ക്രിയാംഗജം - ക്രിയയെ ആശ്രയിച്ചു നിൽക്കുന്ന വിശേഷണ രൂപം

ഉദാ: വേഗത്തിൽ ഓടി

__________

ക്രിയ

ലോക സധാരണമായ പ്രവൃത്തിയെ അല്ലെങ്കിൽ അവസ്ഥയെ കുറിക്കുന്നത്

സകർമ്മകം - അകർമ്മയം

സകർമ്മകം

ആരെ? എന്തിനെ ? ഇന ചോദ്യങ്ങൾക്ക് ഉത്തരമുള്ള ക്രിയ

ഉദാ: അമ്മ കുട്ടിയെ ഉറക്കുന്നു.

അകർമ്മകം

ആരെ? എന്തിനെ ? ഇന ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്ത ക്രിയ

ഉദാ: കുട്ടി പാടുന്നു.

കാരിതം - അകാരികം

കാരിതം

'ക്കു ' എന്ന അംശമുള്ള രൂപങ്ങൾ

ഉദാ: കേൾക്കുന്നു

അകാരിതം

'ക്കു ' എന്ന അംശമില്ലാത്ത രൂപങ്ങൾ

ഉദാ: പാടുന്നു.

കേവലം - പ്രയോജകം

കേവലം

സ്വയം ചെയ്യുന്ന ക്രിയകൾ

ഉദാ: ഉണ്ണുന്നു , കളിക്കുന്നു.

പ്രയോജകം

പര പ്രേരണയാൽ ചെയ്യുന്ന ക്രിയകൾ

ഉദാ: ഊട്ടുന്നു, കളിപ്പിക്കുന്നു.

മുറ്റുവിന - പറ്റു വിന

മുറ്റുവിന

മറ്റൊരു പദത്തിനും കീഴടക്കാതെ വരുന്ന വാക്യത്തിലെ പ്രധാന ക്രിയ

ഉദാ: അമേരിക്കയുടെ വിമാനം "തകർന്നു."

പറ്റു വിന

വാക്യങ്ങളിൽ കാണുന്ന അപ്രധാന ക്രിയ

ഉദാ: "കണ്ട " സിനിമ

പറ്റു വിന രണ്ടു വിധം

പേരച്ചം, വിനയച്ചം

പേരച്ചം - ഒരു നാമത്തെ ആശ്രയിച്ചു നിൽക്കുന്ന അപൂർണ്ണ ക്രിയ

ഉദാ: വാടിയ പൂവ്

വിനയച്ചം

ക്രിയയെ ആശ്രയിച്ചു നിൽക്കുന്ന അപൂർണ്ണ ക്രിയ

ഉദാ: ഓടിപ്പോയി

വിനയച്ചം 5 വിധം

1. മുൻ വിനയച്ചം - ഭൂതകാല രൂപത്തിലുള്ള വിശേഷണ ക്രിയ

ഉദാ: ചാടിപ്പോയി

2. പിൻ വിനയച്ചം - ഭാവി കാല രൂപത്തിലുള്ള വിശേഷണ ക്രിയ

ഉദാ: നടക്കാൻ പോയി

3. നടു വിനയച്ചം - കാലഭേദമില്ലാത്ത വിനയച്ചം

ഉദാ: സത്യം പറയുക വേണം

4. തൻ വിനയച്ചം - വർത്തമാനകാലത്തെ സൂചിപ്പിക്കുന്ന വിനയച്ചം

ഉദാ: അച്ചൻ  ഇരിക്കെ മകൻ മരിച്ചു

5. പാക്ഷിക വിനയച്ചം - ഒരു ക്രിയ സംഭവിക്കുന്ന പക്ഷം എന്നയർത്ഥത്തിൽ വരുന്ന വിനയച്ചം

ഉദാ: കണ്ടാൽ പറയാം

_____________

സന്ധി

രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഉണ്ടാകുന്ന മാറ്റത്തെ സന്ധി എന്നു പറയുന്നു.

സന്ധിക്കുന്ന വർണ്ണങ്ങൾക്ക് വരുന്ന മാറ്റത്തെ ആസ്പദമാക്കി സന്ധിയെ 4 ആയി തിരിക്കുന്നു

1. ലോപ സന്ധി

രണ്ടു വർണ്ണം ചേരുമ്പോൾ ഒരു വർണ്ണം ലോപിച്ചാൽ (കുറഞ്ഞാൽ ) ലോപസന്ധി

ഉദാ: കാറ്റ് + അടിച്ചു = കാറ്റടിച്ചു.

2. ആഗമ സന്ധി

രണ്ടു വർണ്ണം ചേരുമ്പോൾ ഒരു വർണ്ണം പുതുതായി വന്നു ചേരുന്നത്

ഉദാ: അണി + അറ = അണിയറ

3. അദേശ സന്ധി

രണ്ടു വർണ്ണം ചേരുമ്പോൾ ഒരു വർണ്ണം പോയിട്ട് അതിന്റെ  സ്ഥാനത്ത് മറ്റൊരു വർണ്ണം വന്നു ചേരുന്നത്

ഉദാ: വെള്+ മ = വെണ്മ

4. ദ്വിത സന്ധി

രണ്ടു വർണ്ണം ചേരുമ്പോൾ ഒരു വർണ്ണം ഇരട്ടിച്ചാൽ

ഉദാ: പണി + പുര = പണിപ്പുര

__________

സമാസം

വിഭക്തി പ്രത്യയങ്ങൾ കൂടാതെയുള്ള പ്രയോഗമാണ് സമാസം

തൽ പുരുഷ സമാസം

ഉത്തര പദത്തിന്റെ അർത്ഥത്തിന് പ്രധാന്യം കൊടുക്കുന്നത് തൽ പുരുഷൻ

തൽ പുരുഷ സ മാസം 7 അയി തിരിച്ചിരിക്കുന്നു.

നിർദ്ദേശികാ തൽ പുരുഷൻ

വിഗ്രഹിക്കുമ്പോർ പൂർവ്വ പദത്തോട് " എന്ന " അവ്യവം ചേരുന്നു.

ഉദാ: കാളിദാസ കവി - കാളിദാസന്നെ കവി

പ്രതിഗ്രാഹിക തൽ പുരുഷൻ

പൂർവ്വ പദത്തോട് 'എ' എന്ന പ്രത്യയം ചേർന്നു വരുന്നത്

ഉദാ: മരംകൊത്തി - മരത്തെ കൊത്തുന്നത്

സംയോജികാ തൽ പുരുഷൻ -  സമസ്ത പദം വിഗ്രഹിക്കുമ്പോൾ ഒട്, കട് എന്നീ പ്രത്യയങ്ങൾ പൂർവ്വ പദത്തിൽ കാണുന്നത്

ഉദാ: രാജ തുല്യൻ - രാജാവിനോട് തുല്യൻ

ഉദ്ദേശിക തൽ പുരുഷൻ

ക്ക്, ന് എന്നീ പ്രത്യയങ്ങൾ ചേർത്ത് വിഗ്രഹിക്കുന്നു.

ഉദാ: കുളിക്കടവ് - കുളിക്ക് ഉള്ള കടവ്

പ്രയോജിക തൽ പുരുഷൻ

'ആൽ' പ്രത്യയം ചേർത്ത് വിഗ്രഹിക്കുന്നു

ഉദാ: പൂമാല - പൂവാൽ മാല

സംബന്ധികാ തൽ പുരുഷൻ -

ന്റെ ,ഉടെ എന്നീ പ്രത്യയങ്ങൾ വിഗ്രഹിക്കുമ്പോൾ പൂർവ പാദാന്ത്യത്തിൽ കാണുന്നത്

ഉദാ: ആനവാൽ - ആനയുടെ വാൽ

അധാരിക തൽ പുരുഷൻ

ഇൽ, കൽ എന്നീ പ്രത്യയങ്ങൾ പൂർവ പുത്തിൽ കാണുന്നത്

ഉദാ: കാട്ടാന - കാട്ടിൽ ഉള്ള അന

കർമ്മധാരയൻ സമാസം

വിശേഷ വിശേഷ്യങ്ങൾ സമാനാധികരണമായി സമാസിക്കുകയാണ് കർമ്മധാരയൻ

ഉദാ: വിശുദ്ധ കർമ്മം - വിശുദ്ധമായ കർമ്മം

ദ്വിഗു സമാസം

പൂർവ്വപദം സംഖ്യാ നാമമായിട്ടുള്ള സമാസം

ഉദാ: സപ്ത സ്വരങ്ങൾ - ഏഴ് സ്വരങ്ങൾ

നിത്യ സമാസം - വിഗ്രഹിച്ച് ഫാക പദങ്ങൾക്ക് അർത്ഥം പറയാൻ കഴിയാത്ത സമാസം

ഉദാ: ചെങ്കോൽ ,വൻ തേൻ

രൂപക സമാസം

വിശേഷണ വിശേഷ്യങ്ങൾക്ക് അഭേദകം കൽപിക്കുന്ന സമാസം

ഉദാ: കണ്ണീർ മുത്ത് - കണ്ണീരാകുന്ന മുത്ത്

ഉപമിത സമാസം

പൂർവ്വോത്തര പദങ്ങൾക്ക് സാദൃശ്യ കല്പന നടത്തുന്ന സമാസം

ഉദാ: പദപങ്കജം - പങ്കജം പോലെയുള്ള പദം

ബഹുഫ്രീഹി സമാസം

അന്യ പദാർത്ഥ പ്രധാനമായ സമാസമാണ് ബഹുഫ്രീഹി സമാസം

ഉദാ: കൊണ്ടൽനേർവർണ്ണൻ - കൊണ്ടലിന് നേരായ വർണ്ണത്തോട് കൂടിയവർ

ദ്വന്ദ്വ സമാസം

ഘടക പദങ്ങൾക്കെല്ലാം തുല്യ പ്രധാന്യമുള്ള സമാസം

ഉദാ: രാപ്പകൽ - രാവും പകലും

____________

ചിഹ്നം

" .  " - പൂർണ്ണ വിരാമം, ബിന്ദു (full stop)

" ," - അൽപ വിരാമം, അങ്കുശം (comma)

" ;" -  അർദ്ധ വിരാമം, രോധിനി ( semi colon)

" :" - ഭിത്തിക,  അപൂർണ്ണ വിരാമം ( colon)

" ?" - ചോദ്യ ചിഹ്നം, കാകു ( question mark,

"  ( "  " )/( '  ' ) " - ഉദ്ധരണി , inverted comma

h

" !" - ആശ്ചര്യ ചിഹ്നം, വിക്ഷേപിണി (Exclamation)

" [ ] / ( ) " - j വലയം - (Bracket)

Comments

Popular posts from this blog

What is the difference between NJD Vacancy, TPO, NCA Turn?

നിയമന ശിപാർശ ചെയ്യപ്പെട്ട ഉദ്യോഗാർത്ഥി ജോലിയിൽ പ്രവേശിക്കാത്തതു മൂലമുണ്ടാകുന്ന ഒഴിവാണ് Not Joining Duty Vacancy (NJD). ജോലിയിൽ പ്രവേശിക്കാത്തയാളെ നിയമന ശിപാർശ ചെയ്ത അതേ ഊഴത്തിൽ തന്നെ പകരക്കാരനെ NJD ഒഴിവിൽ നിയമന ശിപാർശ ചെയ്യുന്നതാണ്. കുടിശിക ഊഴങ്ങളിൽ മുൻഗണന നല്കപ്പെടുന്നതും NJD ടേൺ നാണ്. ഒരു സെലെക്ഷൻ വർഷത്തിൽ നികത്തപ്പെടുന്ന ആകെ ഒഴിവുകളിൽ  സംവരണം  50 % ത്തിലതികം ആകരുതെന്ന്‌ KS & SSR  ചട്ടം 15 (d) വ്യവസ്ഥയുള്ളതിനാൽ ചില അവസരങ്ങളിൽ സംവരണ ഊഴങ്ങൾ താത്കാലികമായി മാറ്റി വെക്കാറുണ്ട്. ഇതിനെയാണ് Temporary Pass Over (TPO ) എന്നുപറയുന്നത് . 50%  വ്യവസ്ഥ പാലിച്ചുകൊണ്ട് സംവരണ ഊഴങ്ങൾ നികത്തപ്പെടുന്നതാണ്. സംവരണ ഊഴം നികത്തപ്പെടേണ്ട സമയത്തു്  ആ  വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥി റാങ്ക്ലിസ്റ്റിൽ ഇല്ലാതെ വന്നാൽ റൊട്ടേഷൻ ചാർട്ടിലെ തൊട്ടടുത്ത സംവരണ വിഭാഗത്തിന് ആ ഊഴം കടമായി കൈമാറുന്ന രീതി മുൻപുണ്ടായിരുന്നു. ഈ അധിക നേട്ടം കൈവരിച്ച വിഭാഗം ഏറ്റവും അടുത്ത അവസരത്തിൽ (പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വരുമ്പോൾ) നഷ്ടപ്പെട്ട വിഭാഗത്തിന് തിരികെ നൽകണമെന്ന വ്യവസ്ഥയിലാണ് ഈ കടംകൊടുക്കൽ. ഇതിനെയാണ് NC...

KERALA PSC CIVIL EXCISE OFFICER Expected Cut-Off

പി എസ് സി എക്സൈസ് ഓഫീസർ പരീക്ഷ പ്രതീക്ഷിത CUT-OFF മാർക്ക്. ഇത്തവണ CUT- OFF കുറവായിരിക്കും. പി എസ് സി മുഖം കടുപ്പിക്കുന്നു എന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം നടന്ന സിവിൽ എക്സൈസ് ഓഫീസർ പരീക്ഷ. സിലബസ് അനുസരിച്ചു പഠിച്ച ഉദ്യോഗാർത്ഥികളെ GK, Current affairs പിന്നെ ഇംഗ്ളീഷും കുഴപ്പിക്കുകയായിരുന്നു. ചില ചോദ്യങ്ങൾ ശ്രദ്ധിക്കുക. Who is the Prime Minister of Republic of Mauritius? Name the Tibetan Word for New Year? Which University has developed the world's first light seeking synthetic Nano Robot? ഇങ്ങനെ തുടങ്ങി ചില GK  ചോദ്യങ്ങൾ ധാരാളം ഉദ്യോഗാർഥികളെ വലച്ചു. മാത്‍സ് പൊതുവെ എളുപ്പമായിരുന്നു. ഇതേപോലുള്ള ചോദ്യങ്ങൾ  ഉള്ള പരീക്ഷകൾ ഇനിയും പ്രതീക്ഷിക്കാം. ഉദ്യോഗാർത്ഥികൾ അന്താരാഷ്ട്ര വാർത്തകൾ, ചരിത്രം, വിവര സാങ്കേതിക മേഖലയിലെ വാർത്തകൾ പ്രത്യേകം ഊന്നൽ നൽകി പഠിക്കുക. Expected Cut-Off for Kerala PSC Civil Excise officer exam is 40-50 marks. ANSWER KEY: CIVIL EXCISE OFFICER (State Wide) - 01/04/2017 A - Answer Key B - Answer Key C - Answer Key D - Answer Key Click...

ആദ്യത്തെ 'n' എണ്ണൽ സംഖ്യകളുടെ തുക?

Arithmetic Progressions formula 🎈ആദ്യത്തെ 'n' എണ്ണൽ സംഖ്യകളുടെ തുക = n(n+1) /2 🎈ആദ്യത്തെ 'n' ഒറ്റ സംഖ്യകളുടെ തുക = n² 🎈ആദ്യത്തെ 'n' ഇരട്ട സംഖ്യകളുടെ തുക = n(n+1) 🎈ആദ്യത്തെ 'n' എണ്ണൽ സംഖ്യകളുടെ വർഗ്ഗങ്ങളുടെ തുക = n(n+1)(2n+1) / 6 🎈ആദ്യത്തെ 'n' എണ്ണൽ സംഖ്യകളുടെ ക്യൂബുകളുടെ തുക = [n(n+1) / 2]² 🎈ആദ്യ പദം 'a', പൊതു വ്യത്യാസം 'd' ആയാൽ n-മത്തെ പദം കാണാൻ = a+ (n -1) d 🎈ആദ്യ പദം 'a', പൊതു വ്യത്യാസം 'd' ആയാൽ, n പദങ്ങളുടെ തുക കാണാൻ = n/2[2a + (n - 1)d] That is: 🎈ആദ്യ പദവും (t1), n-മത്തെ പദവും (tn) തന്നാൽ, ശ്രേണിയിലെ പദങ്ങളുടെ എണ്ണവും (n) അറിഞ്ഞാൽ തുക കാണാൻ = n/2[t1 + tn]