നിയമന ശിപാർശ ചെയ്യപ്പെട്ട ഉദ്യോഗാർത്ഥി ജോലിയിൽ പ്രവേശിക്കാത്തതു മൂലമുണ്ടാകുന്ന ഒഴിവാണ് Not Joining Duty Vacancy (NJD). ജോലിയിൽ പ്രവേശിക്കാത്തയാളെ നിയമന ശിപാർശ ചെയ്ത അതേ ഊഴത്തിൽ തന്നെ പകരക്കാരനെ NJD ഒഴിവിൽ നിയമന ശിപാർശ ചെയ്യുന്നതാണ്. കുടിശിക ഊഴങ്ങളിൽ മുൻഗണന നല്കപ്പെടുന്നതും NJD ടേൺ നാണ്. ഒരു സെലെക്ഷൻ വർഷത്തിൽ നികത്തപ്പെടുന്ന ആകെ ഒഴിവുകളിൽ സംവരണം 50 % ത്തിലതികം ആകരുതെന്ന് KS & SSR ചട്ടം 15 (d) വ്യവസ്ഥയുള്ളതിനാൽ ചില അവസരങ്ങളിൽ സംവരണ ഊഴങ്ങൾ താത്കാലികമായി മാറ്റി വെക്കാറുണ്ട്. ഇതിനെയാണ് Temporary Pass Over (TPO ) എന്നുപറയുന്നത് . 50% വ്യവസ്ഥ പാലിച്ചുകൊണ്ട് സംവരണ ഊഴങ്ങൾ നികത്തപ്പെടുന്നതാണ്. സംവരണ ഊഴം നികത്തപ്പെടേണ്ട സമയത്തു് ആ വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥി റാങ്ക്ലിസ്റ്റിൽ ഇല്ലാതെ വന്നാൽ റൊട്ടേഷൻ ചാർട്ടിലെ തൊട്ടടുത്ത സംവരണ വിഭാഗത്തിന് ആ ഊഴം കടമായി കൈമാറുന്ന രീതി മുൻപുണ്ടായിരുന്നു. ഈ അധിക നേട്ടം കൈവരിച്ച വിഭാഗം ഏറ്റവും അടുത്ത അവസരത്തിൽ (പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വരുമ്പോൾ) നഷ്ടപ്പെട്ട വിഭാഗത്തിന് തിരികെ നൽകണമെന്ന വ്യവസ്ഥയിലാണ് ഈ കടംകൊടുക്കൽ. ഇതിനെയാണ് NC...
The Kerala PSC Exam Free Online Coaching Centre.
Comments
Post a Comment