Skip to main content

MALAYALAM GRAMMAR- VIBHAKTHI

☀വിഭക്തി☀


"വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന രൂപഭേദത്തെ വിഭക്തി എന്ന് പറയുന്നു."

മലയാളത്തിൽ ഏഴ് വിഭക്തികൾ ഉണ്ട്;

1).നിർദ്ദേശിക (Nominative)

കർത്തൃപദത്തെ മാത്രം കുറിക്കുന്നത്. ഇതിന്റെ കൂടെ പ്രത്യയം ചേർക്കുന്നില്ല.

ഉദാ:- രാമൻ, സീത

2).പ്രതിഗ്രാഹിക (Accusative)

നാമത്തിന്റെ കൂടെ "എ" പ്രത്യയം ചേർക്കുന്നു.

ഉദാ:- രാമനെ, കൃഷ്ണനെ, രാധയെ.

3).സംയോജിക ( Conjuctive)

നാമത്തിന്റെ കൂടെ "ഓട്"എന്ന പ്രത്യയം ചേർക്കുന്നു.

ഉദാ:- രാമനോട്, കൃഷ്ണനോട്, രാധയോട്

4).ഉദ്ദേശിക (Dative)

നാമത്തിന്റെ കൂടെ "ക്ക്, ന്"എന്നിവയിൽ ഒന്നു ചേർക്കുന്നു.

ഉദാ:- രാമന്, രാധക്ക്

5).പ്രയോജിക (Instrumental)

നാമത്തിനോട് "ആൽ"എന്ന പ്രത്യയം ചേർക്കുന്നത്.

ഉദാ:- രാമനാൽ, രാധയാൽ

6).സംബന്ധിക (Possessive)

നാമത്തിനോട് "ന്റെ, ഉടെ" എന്നീ പ്രത്യങ്ങൾ ചേർക്കുന്നു.

ഉദാ:- രാമന്റെ, രാധയുടെ

7).ആധാരിക (Locative)

നാമത്തിനോട് "ഇൽ, കൽ" എന്നീ പ്രത്യയങ്ങൾ ചേർക്കുന്നത്.

ഉദാ:- രാമനിൽ, രാധയിൽ, വാതിൽക്കൽ

Comments