Skip to main content

MALAYALAM PRACTICE QUESTIONS

ചില  മലയാള ചോദ്യങ്ങൾ പരിചയപ്പെടാം

••••••┈┈┈┈•✿❁✿•┈┈┈┈••••••

1. വിപരീതപദം എഴുതുക-അച്ഛം?
(A) അനുച്ഛം
(B) അപച്ഛം
(C) നച്ഛം
(D) അനച്ഛം☑



2. ഭൂമി എന്ന് അർഥം വരാത്ത പദം?
(A) ധരണി
(B) മേദിനി
(C) അവനി
(D) തരണി☑

3. എൻ മക ജെ എന്ന നോവലിന്റെ കർത്താവ്?
(A) സക്കറിയ
(B) എം മുകുന്ദൻ
(C) സേതു
(D) അംബികാസുതൻ മങ്ങാട്☑

4. 2012-ൽ സച്ചിദാനന്ദൻ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി?
(A) ഒരു കുരുവിയുടെ പതനം
(B) മരുഭൂമികൾ ഉണ്ടാകുന്നത്
(C) മറന്നുവെച്ച വസ്തുക്കൾ☑
(D) കണ്ണുനീർത്തുള്ളി

5. കിണറ്റിലെ തവള എന്ന ശൈലിയുടെ അർഥം?
(A) ലോകപരിജ്ഞാനം കുറഞ്ഞ വ്യക്തി☑
(B) ഒഴിയാബാധക്കാരനായ ഉപദ്രവകാരി
(C) പരിചയസമ്പന്നൻ
(D) കുഴപ്പക്കാരൻ

6. പൗരൻ എന്ന പദത്തിന്റെ സ്ത്രീലിംഗപദം?
(A) പുരന്ധ്രി☑
(B) പൗത്രി
(C) പൗരസി
(D) പൗരിണി

7. പ്രഥമ എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ചതാർക്ക്?
(A) ബാലാമണിയമ്മ
(B) വള്ളത്തോൾ
(C) ഒളപ്പമണ്ണ
(D) ശൂരനാട് കുഞ്ഞൻപിള്ള☑

8. ഈരേഴ് എന്ന പദത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഭേദകം ഏത് വിഭാഗത്തിൽപ്പെടുന്നു?
(A) സാംഖ്യം☑
(B) ശുദ്ധം
(C) സർവ്വനാമികം
(D) പരിമാണികം

9. History is the essence of innumerable biographies - തർജ്ജമ ചെയ്യുക?
(A) അനേകം ജീവചരിത്രങ്ങളുടെ സാരംഗമാണ് ചരിത്രം☑
(B) അനേകം ജീവചരിത്രങ്ങളുടെ സംയോഗമാണ് ചരിത്രം
(C) അനേകം ജീവചരിത്രങ്ങളുടെ സമാഹാരമാണ് ചരിത്രം
(D) അനേകം ആത്മകഥകളുടെ സമാഹാരമാണ് ചരിത്രം

10. "തോന്ന്യാക്ഷരങ്ങള്‍" എന്ന കൃതി രചിച്ചത്‌?
(A) ഒ.എന്‍.വി.കുറുപ്പ്‌☑
(B) സുഗതകുമാരി
(C) കാക്കനാടന്‍
(D) ശ്രീരാമന്‍

11. താഴെ പറയുന്നവയിൽ ശബ്ദം എന്നർത്ഥം വരുന്ന പദം?
(A) ആലയം
(B) ആമയം
(C) ആരവം☑
(D) ആതപം

12. നിഖിലം പര്യായമല്ലാത്തത്?
(A) സമസ്തം
(B) സർവം
(C) അഖിലം
(D) ഉപലം☑

13. One who is driven to the wall - എന്നതിന്റെ ശരിയായ അർത്ഥം?
(A) ഓടിപ്പോയവൻ
(B) ഓടിച്ചവൻ
(C) ഗതികെട്ടവൻ☑
(D) മിടുക്കൻ

14. Put out the lamp - എന്നതിന്റെ ശരിയായ തർജ്ജമ ഏത്?
(A) അവൻ വിളക്ക് തെളിയിച്ചു
(B) അവൻ വിളക്ക് വെളിയിൽ വച്ചു
(C) അവൻ വിളക്ക് പുറത്തെറിഞ്ഞു
(D) അവൻ വിളക്കണച്ചു☑

15. ശരിയായ പദം ഏത്?
(A) ഭ്രഷ്ഠ്
(B) ഭ്രഷ്ട്☑
(C) ഭൃഷ്ട്
(D) ഭൃഷ്ഠ്

16. കുഞ്ഞേനാച്ചൻ എന്ന കഥാപാത്രം എത് കൃതിയിലെയാണ്?
(A) നാലുകെട്ട്
(B) പാത്തുമ്മയുടെ ആട്
(C) മഞ്ഞ്
(D) അരനാഴികനേരം☑

17. "കുഴി വെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേയ്ക്ക് നമ്മൾ " ആരുടെ വരികൾ?
(A) വൈലോപ്പിള്ളി
(B) ഇടശ്ശേരി☑
(C) ഉള്ളൂർ
(D) വള്ളത്തോൾ

18. Birds of the same feathers flock together - ശൈലിയുടെ ശരിയായ വിവർത്തനം എഴുതുക?
(A) ഒരു പോലുള്ള പക്ഷികൾ ഒന്നിച്ച് പറക്കും
(B) ഒരേ തൂവൽ പക്ഷികൾ ഒന്നിച്ച് പറക്കും☑
(C) തൂവലുകൾ ഒതുക്കി പറക്കും
(D) പറക്കുന്ന പക്ഷികൾ ഒരേ തൂവലുകൾ ഉള്ളവയാണ്

19. ശരിയായ വാക്ക് ഏത്?
(A) അസ്ഥമയം
(B) അസ്ഥിവാരം
(C) അസ്തമനം
(D) അസ്തിവാരം ☑

20. വാഴയില എന്ന പദം ഏത് സന്ധിക്കുദാഹരണം?
(A) ആഗമ സന്ധി ☑
(B) ആദേശ സന്ധി
(C) സ്വര സന്ധി
(D) ലോപ സന്ധി

Comments

Popular posts from this blog

What is the difference between NJD Vacancy, TPO, NCA Turn?

നിയമന ശിപാർശ ചെയ്യപ്പെട്ട ഉദ്യോഗാർത്ഥി ജോലിയിൽ പ്രവേശിക്കാത്തതു മൂലമുണ്ടാകുന്ന ഒഴിവാണ് Not Joining Duty Vacancy (NJD). ജോലിയിൽ പ്രവേശിക്കാത്തയാളെ നിയമന ശിപാർശ ചെയ്ത അതേ ഊഴത്തിൽ തന്നെ പകരക്കാരനെ NJD ഒഴിവിൽ നിയമന ശിപാർശ ചെയ്യുന്നതാണ്. കുടിശിക ഊഴങ്ങളിൽ മുൻഗണന നല്കപ്പെടുന്നതും NJD ടേൺ നാണ്. ഒരു സെലെക്ഷൻ വർഷത്തിൽ നികത്തപ്പെടുന്ന ആകെ ഒഴിവുകളിൽ  സംവരണം  50 % ത്തിലതികം ആകരുതെന്ന്‌ KS & SSR  ചട്ടം 15 (d) വ്യവസ്ഥയുള്ളതിനാൽ ചില അവസരങ്ങളിൽ സംവരണ ഊഴങ്ങൾ താത്കാലികമായി മാറ്റി വെക്കാറുണ്ട്. ഇതിനെയാണ് Temporary Pass Over (TPO ) എന്നുപറയുന്നത് . 50%  വ്യവസ്ഥ പാലിച്ചുകൊണ്ട് സംവരണ ഊഴങ്ങൾ നികത്തപ്പെടുന്നതാണ്. സംവരണ ഊഴം നികത്തപ്പെടേണ്ട സമയത്തു്  ആ  വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥി റാങ്ക്ലിസ്റ്റിൽ ഇല്ലാതെ വന്നാൽ റൊട്ടേഷൻ ചാർട്ടിലെ തൊട്ടടുത്ത സംവരണ വിഭാഗത്തിന് ആ ഊഴം കടമായി കൈമാറുന്ന രീതി മുൻപുണ്ടായിരുന്നു. ഈ അധിക നേട്ടം കൈവരിച്ച വിഭാഗം ഏറ്റവും അടുത്ത അവസരത്തിൽ (പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വരുമ്പോൾ) നഷ്ടപ്പെട്ട വിഭാഗത്തിന് തിരികെ നൽകണമെന്ന വ്യവസ്ഥയിലാണ് ഈ കടംകൊടുക്കൽ. ഇതിനെയാണ് NC...

KERALA PSC CIVIL EXCISE OFFICER Expected Cut-Off

പി എസ് സി എക്സൈസ് ഓഫീസർ പരീക്ഷ പ്രതീക്ഷിത CUT-OFF മാർക്ക്. ഇത്തവണ CUT- OFF കുറവായിരിക്കും. പി എസ് സി മുഖം കടുപ്പിക്കുന്നു എന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം നടന്ന സിവിൽ എക്സൈസ് ഓഫീസർ പരീക്ഷ. സിലബസ് അനുസരിച്ചു പഠിച്ച ഉദ്യോഗാർത്ഥികളെ GK, Current affairs പിന്നെ ഇംഗ്ളീഷും കുഴപ്പിക്കുകയായിരുന്നു. ചില ചോദ്യങ്ങൾ ശ്രദ്ധിക്കുക. Who is the Prime Minister of Republic of Mauritius? Name the Tibetan Word for New Year? Which University has developed the world's first light seeking synthetic Nano Robot? ഇങ്ങനെ തുടങ്ങി ചില GK  ചോദ്യങ്ങൾ ധാരാളം ഉദ്യോഗാർഥികളെ വലച്ചു. മാത്‍സ് പൊതുവെ എളുപ്പമായിരുന്നു. ഇതേപോലുള്ള ചോദ്യങ്ങൾ  ഉള്ള പരീക്ഷകൾ ഇനിയും പ്രതീക്ഷിക്കാം. ഉദ്യോഗാർത്ഥികൾ അന്താരാഷ്ട്ര വാർത്തകൾ, ചരിത്രം, വിവര സാങ്കേതിക മേഖലയിലെ വാർത്തകൾ പ്രത്യേകം ഊന്നൽ നൽകി പഠിക്കുക. Expected Cut-Off for Kerala PSC Civil Excise officer exam is 40-50 marks. ANSWER KEY: CIVIL EXCISE OFFICER (State Wide) - 01/04/2017 A - Answer Key B - Answer Key C - Answer Key D - Answer Key Click...

ആദ്യത്തെ 'n' എണ്ണൽ സംഖ്യകളുടെ തുക?

Arithmetic Progressions formula 🎈ആദ്യത്തെ 'n' എണ്ണൽ സംഖ്യകളുടെ തുക = n(n+1) /2 🎈ആദ്യത്തെ 'n' ഒറ്റ സംഖ്യകളുടെ തുക = n² 🎈ആദ്യത്തെ 'n' ഇരട്ട സംഖ്യകളുടെ തുക = n(n+1) 🎈ആദ്യത്തെ 'n' എണ്ണൽ സംഖ്യകളുടെ വർഗ്ഗങ്ങളുടെ തുക = n(n+1)(2n+1) / 6 🎈ആദ്യത്തെ 'n' എണ്ണൽ സംഖ്യകളുടെ ക്യൂബുകളുടെ തുക = [n(n+1) / 2]² 🎈ആദ്യ പദം 'a', പൊതു വ്യത്യാസം 'd' ആയാൽ n-മത്തെ പദം കാണാൻ = a+ (n -1) d 🎈ആദ്യ പദം 'a', പൊതു വ്യത്യാസം 'd' ആയാൽ, n പദങ്ങളുടെ തുക കാണാൻ = n/2[2a + (n - 1)d] That is: 🎈ആദ്യ പദവും (t1), n-മത്തെ പദവും (tn) തന്നാൽ, ശ്രേണിയിലെ പദങ്ങളുടെ എണ്ണവും (n) അറിഞ്ഞാൽ തുക കാണാൻ = n/2[t1 + tn]