രണ്ടാം പഞ്ചവത്സര പദ്ധതി
••••••┈┈┈┈•✿❁✿•┈┈┈┈••••••
വ്യവസായത്തിന് പ്രാധാന്യം നൽകിയ രണ്ടാം പഞ്ചവത്സര പദ്ധതി 1956-61 കാലയളവിൽ നടപ്പാക്കി.പ്രശസ്ത സ്ഥിതിവിവരശാസ്ത്ര വിദഗ്ധനായ പി.സി.മഹലനോബിസ് 1953-ൽ രൂപകല്പന ചെയ്ത മഹലനോബിസ് മാതൃകയിൽനടപ്പാക്കിയ പദ്ധതി 4.5 ശതമാനം വളർച്ച ലക്ഷ്യമിട്ടെങ്കിലും 4.27 ശതമാനമാണ് കൈവരിച്ചത്. ഇൻഡസ്ട്രി ആൻഡ് ട്രാൻസ്‌പോർട്ട് പ്ലാൻ എന്നറിയപ്പെട്ട ഈ പദ്ധതിയുടെ കാലത്താണ് റൂർക്കേല, ഭിലായ്, ദുർഗാപ്പൂർ സ്റ്റീൽ പ്ലാന്റുകൾ ആരംഭിച്ചത്.ബംഗാളിലെ ചിത്ത രഞ്ജൻ കോച് ഫാക്ടറിയും തമിഴ്‌നാട്ടിലെ പെരുമ്പൂരിലുള്ള കോച് ഫാക്ടറിയും തുടങ്ങിയത് ഈ പദ്ധതി കാലത്താണ്. രണ്ടാം പദ്ധതിയുടെ അവസാനത്തോടെയാണ് സാങ്കേതിക വിദ്യാഭ്യാസരംഗത്തെ
അത്യുന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ അഞ്ച് ഐ.ഐ.ടി.കൾ(Indian Institutes of Technology) ഇന്ത്യയിൽ സ്ഥാപിച്ചത്. ഉന്നത വിദ്യാഭ്യാസ രംഗത്തിന് ശക്തി പകരുന്നതിനു ഒന്നാം പദ്ധതിക്കാലത്തു 1953-ൽ വിദ്യാഭ്യാസ മന്ത്രി മൗലാനാ ആസാദ് ഉദ്ഘാടനം ചെയ്ത യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷൻ പാർലമെന്റ് ആക്ടിലൂടെ സ്റ്റാറ്റൂട്ടറി പദവി നൽകിയതും രണ്ടാം പദ്ധതിക്കാലത്താണ്.
കൽക്കരി ഉൽപാദനം വർധിപ്പിക്കുകയും ചെയ്തു. പ്രമുഖ ഗവേഷണകേന്ദ്രമായ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻഡൽ റിസർച്ച് സ്ഥാപിതമായി . 1956-ൽ ഇന്ത്യ വ്യവസായ നയം പ്രഖ്യാപിച്ചു.
Second Five Year Plan in India.
തുടരും...

പ്രശസ്ത സ്ഥിതിവിവരശാസ്ത്ര വിദഗ്ധനായ പി.സി.മഹലനോബിസ് 1953-ൽ രൂപകല്പന ചെയ്ത മഹലനോബിസ് മാതൃകയിൽ
നടപ്പാക്കിയ പദ്ധതിയാണ് രണ്ടാം പഞ്ചവത്സര പദ്ധതി.
Second Five Year Plan in India.
തുടരും...
Comments
Post a Comment