കുര്യാക്കോസ് ഏലിയാസ് ചാവറ
1846
🔺മലയാള അച്ചടി രംഗത്ത് ചാവറയച്ചൻ ഉണ്ടാക്കിയ വിപ്ലവമാണ് 'വാഴത്തട വിപ്ലവം'
🔺 1846- ൽ പൊതു ആവശ്യത്തിനുള്ള ആദ്യ അച്ചടിശാല സ്ഥാപിക്കുന്നതിനായി, അച്ചടിവിദ്യ മനസ്സിലാക്കാൻ കോട്ടയം CMS പ്രസ്സിനെ സമീപിച്ച ചാവറയച്ചന് അവരുടെ നിസ്സഹരണം മൂലം അച്ചടിവിദ്യ മനസ്സിലാക്കാൻ കഴിയാതെ വന്നു.
🔺പിന്നീട് കൊല്ലം, മദ്രാസ്, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ അച്ചടിയന്ത്രത്തിനും മഷിക്കും അച്ചൻ എഴുതി ചോദിച്ചു. അച്ചടി മഷി ലഭ്യമല്ലെന്നും 500 ബ്രിട്ടീഷ് രൂപയും വണ്ടിചെലവും നൽകിയാൽ അച്ചടിയന്ത്രം നൽകാമെന്നായിരുന്നു കിട്ടിയ മറുപടി.
🔺തുടർന്ന് ചാവറയച്ചൻ സുഹൃത്തും കര കൗശല വിദഗ്ധനുമായ മുട്ടച്ചിറ പറമ്പിൽ പൗലോസ് കത്തനാരുമായി തിരുവനന്തപുരത്ത് എത്തി, അച്ചടിയന്ത്രത്തിന്റെ പ്രവർത്തനരീതി നേരിട്ട് മനസ്സിലാക്കി അദ്ദേഹം വാഴത്തടയിൽ അച്ചടിയന്ത്രത്തിന്റെ മാതൃക നിർമ്മിച്ചു.
🔺വാഴത്തട മാതൃകയിൽ നിന്നും ഒരു ആശാരി തടികൊണ്ട് അച്ചടിയന്ത്രമുണ്ടാക്കി.
മലയാളിയുടെ ആദ്യ അച്ചടിയന്ത്രമായിരുന്നു അത്.
🔺മാന്നാനം ക്രൈസ്തവ ആശ്രമത്തിൽ
ആ 'മര പ്രസ്സ് ' ഇന്നും സൂക്ഷിച്ചു വച്ചിട്ടുണ്ട്
🔺 അങ്ങനെ കോട്ടയത്തെ മാന്നാനത്ത് സ്ഥാപിച്ച ആദ്യ അച്ചടിശാലയാണ് സെന്റ് ജോസഫ് പ്രസ്സ് (കേരളത്തിലെ മൂന്നാമത്തെ പ്രിന്റിംഗ് പ്രസ്സ് ആയിരുന്നു ഇത്)
🔺സെൻറ് ജോസഫ്സ് പ്രസിൽ അച്ചടിച്ച ആദ്യ പുസ്തകമാണ് -
ജ്ഞാന പീയൂഷം
🔺മലയാളത്തിലെ ആദ്യ ദിനപത്രമായ നസ്രാണി ദീപിക പുറത്തിറങ്ങിയത് ഈ പ്രസ്സിൽ നിന്നാണ്.
🔺ചാവറയച്ചൻ ജനിച്ചത് - 1805-ൽ ആലപ്പുഴ ജില്ലയിലെ കൈനകരിയിലാണ്
🔺 കേരളത്തിൽ സാക്ഷരതയുടെ പിതാവായിഇദ്ദേഹം അറിയപ്പെടുന്നു
🔺 "പള്ളികളുടെ ഒപ്പം ഒരു സ്കൂൾ അഥവാ പള്ളിക്കൂടം" എന്ന ആശയം കൊണ്ടുവന്നത് ചാവറയച്ചൻ ആയിരുന്നു
🔺 1831- ൽ ചാവറയച്ചൻ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യൻ സന്യാസി സഭയാണ് -
CMI (Carmelite of Mary Immaculate)
🔺ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ സന്യാസിനി സഭയായ CMC (കോൺഗ്രഷൻ ഓഫ് ദി മദർ ഓഫ് കാർമൽ) സ്ഥാപിക്കാൻ മുൻകൈയെടുത്തതും ചാവറയച്ചനായിരുന്നു.
🔺സാധാരണക്കാരുടെ കുട്ടികൾക്ക് സ്കൂളുകളിൽ ഉച്ചക്കഞ്ഞി നൽകാൻ ചാവറയച്ചൻ കണ്ടെത്തിയ മാർഗമായിരുന്നു - 'പിടിയരി സമ്പ്രദായം'
🔺ഓരോ നേരവും ഭക്ഷണത്തിനുള്ള അരി അളന്ന് പാത്രത്തിലിടുമ്പോൾ ഒരു പിടി അരി മറ്റൊരു പാത്രത്തിലിട്ട് സൂക്ഷിച്ചുവയ്ക്കാൻ പ്രേരിപ്പിച്ചു. ആഴ്ചയുടെ അവസാനം ഈ അരി ആശ്രമത്തിലെത്തിച്ച് പാവപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകി. ഇങ്ങനെ നൽകാൻ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു. ഇതാണ് 'പിടിയരി സമ്പ്രദായം' എന്നറിയപ്പെടുന്നത്
🔺ചാവറയച്ചൻ 1871-ൽ കൂനമ്മാവിൽ അന്തരിച്ചു.
🔺 1986-ൽ ജോൺപോൾ രണ്ടാമൻ മാർപാപ്പ ചാവറയച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
🔺 ഫ്രാൻസിസ് മാർപ്പാപ്പ 2014 നവംബർ 23 ന് അച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

Comments
Post a Comment