Minimum Education Qualification: Degree
Eligibility: Degree from all state and Central recognised Universities.
ബിരുദമാണ് അടിസ്ഥാന യോഗ്യത. പി.എസ്.സി. വഴിയാണ് തിരഞ്ഞെടുപ്പ്.About Recruitment:
മൂന്നുതരത്തില്‍ കെ.എ.എസിലേക്ക് അപേക്ഷിക്കാം.
21 വയസ്സ് മുതൽ 32 വയസ്സ് വരെ കെ.എ.എസിലേക്ക് നേരിട്ട് അപേക്ഷിക്കാം. ഇങ്ങനെ എത്തുന്നവര്‍ക്ക് രണ്ടുവര്‍ഷം പ്രൊബേഷന്‍ ഉണ്ടാകും. ഒരുവര്‍ഷം പരിശീലനവും.
Age: The age limit for direct recruitment at the entry level has been fixed between 21 and 32 years. Direct appointment will be made through a preliminary objective type examination, a descriptive personality test, and an interview.
മറ്റു വകുപ്പുകളില്‍നിന്ന് ട്രാന്‍സ്ഫര്‍ വഴിയുള്ള നിയമനമാണ് രണ്ടാമത്തേത്. പ്രായം 21 മുതല്‍ 40 വരെ. ബിരുദയോഗ്യതയോടെ സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരനോ പ്രൊബേഷണറോ ആയിരിക്കണം. സര്‍വീസില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയായിരിക്കണം. ഫസ്റ്റ് ഗസറ്റഡ് ഓഫീസര്‍ മുതല്‍ മുകളിലേക്കുള്ളവര്‍ അപേക്ഷിക്കരുത്.
മൂന്നാമത്, ഗസറ്റഡ് പോസ്റ്റിലോ അതിനുമുകളിലോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 50.
യോഗ്യത ബിരുദം.
മലയാളം നിര്‍ബന്ധമാക്കാന്‍ പി.എസ്.സി. യോഗം തീരുമാനിച്ചിരുന്നു. ഐ.എ.എസുകാര്‍ക്കും മറ്റും നടത്തുന്ന നിലവാരത്തിലുള്ള മലയാളം പരീക്ഷയായിരിക്കും കെ.എ.എസുകാർക്ക് നടത്തുക.
നിയമനം ലഭിക്കുന്നവര്‍ ആരോഗ്യക്ഷമത വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Age Relaxation:
ഒ.ബി.സി. വിഭാഗത്തിലുള്ളവര്‍ക്ക് മൂന്നു വയസ്സും പട്ടികവിഭാഗത്തിലുള്ളവര്‍ക്ക് അഞ്ചുവയസ്സും ഇളവുണ്ട്. പ്രൊഫഷണല്‍ ബിരുദം ഉള്‍പ്പെടെയുള്ള അംഗീകൃത ബിരുദ കോഴ്‌സ് പാസായവര്‍ക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷിക്കാം.
വിദൂര വിദ്യാഭ്യാസക്കാര്‍ക്ക് അപേക്ഷിക്കാനാകില്ല കരടുചട്ടം അനുസരിച്ച് കേരളത്തിലെ അംഗീകൃത സര്‍വകലാശാലയുടെ അംഗീകാരത്തോടുകൂടിയ ബിരുദം, പ്രൊഫഷണല്‍ ബിരുദം എന്നിവയ്ക്ക് റെഗുലര്‍ ക്ലാസില്‍ പഠിച്ചവര്‍ക്കാണ് അപേക്ഷിക്കാനാകുക.
Comments
Post a Comment