ഒരു റാങ്ക്ലിസ്റ്റ് പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ഏറ്റവും കുറഞ്ഞത് ഒരു വർഷവും ഏറ്റവും കൂടിയത് 3 വർഷവും കാലാവതിയുണ്ടായിരിക്കുന്നതാണ്. ചില സാഹചര്യങ്ങളിൽ സർക്കാരിന്റെ അഭ്യർത്ഥന പരിഗണിച്ചു് കമ്മീഷൻ റാങ്ക് ലിസ്റ്റിന്റെ കാലാവധി 4½ വർഷംവരെ നീട്ടാറുണ്ട്.
എന്നാൽ ഒരു റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് ഒരു വർഷത്തിന് ശേഷം ഇതേ തസ്തികക്ക് ഒരു പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കപ്പെടുകയാണെങ്കിൽ ആ തീയതി മുതൽ പഴയ റാങ്ക് ലിസ്റ്റിന് പ്രാബല്യമുണ്ടായിരിക്കുന്നതല്ല. ഒരു റാങ്ക് ലിസ്റ്റ് നിലവിലിരിക്കുന്ന പരമാവധി 3 വർഷത്തിനുള്ളിൽ ആ ലിസ്റ്റിൽ നിന്നും ആരും നിയമനത്തിന് ശിപാർശ ചെയ്യുപ്പെടുന്നില്ല എങ്കിൽ അങ്ങനെയുള്ള ലിസ്റ്റിന്റെ കാലാവധി ഒരു വര്ഷം കൂടിയോ ഒരാളെയെങ്കിലും നിയമനത്തിനായി തിരഞ്ഞെടുക്കപ്പെടുന്നതുവരെയോ ഏതാണോ ആദ്യം അതുവരെ ഉണ്ടായിരിക്കുന്നതാണ്.
Comments
Post a Comment